Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഗ്​നിപഥ്:...

അഗ്​നിപഥ്: ഫ്രറ്റേണിറ്റി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
പാലക്കാട്: സർക്കാർ ചെലവിൽ പരിശീലനം ലഭിച്ച കാഡറ്റുകളെ സൃഷ്ടിച്ച് വംശഹത്യ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയാണ്​ അഗ്​നിപഥ് പദ്ധതി യെന്നാരോപിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട്​ ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ ഗേറ്റിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങളായ റഷാദ് പുതുനഗരം, സാബിത് മേപ്പറമ്പ്, സമദ് പുതുപ്പള്ളിതെരുവ്, താഹ മുഹമ്മദ്, പ്രവർത്തകരായ അമീൻ സുലൈമാൻ, സയ്യിദ് ഖുതുബ്, അഫ്സൽ, അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. സ്‌റ്റേഡിയം ബസ് സ്റ്റാൻഡ്​​ പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച് സുൽത്താൻ പേട്ട വഴി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story