Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ഡബ്ല്യു.സി അഭിമുഖ...

സി.ഡബ്ല്യു.സി അഭിമുഖ തെരഞ്ഞെടുപ്പ്​ ബോർഡിലും അയോഗ്യർ ഉൾപ്പെട്ടതായി ആരോപണം

text_fields
bookmark_border
-കെ.എം.എം. അസ്​ലം മലപ്പുറം: ചൈൽഡ്​ വെൽഫെയർ കമ്മിറ്റി/ജുവനൈൽ ജസ്​റ്റിസ്​ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്​ രൂപവത്​കരിച്ച അഭിമുഖ തെരഞ്ഞെടുപ്പ് പാനലിലും അയോഗ്യർ ഉൾ​പ്പെട്ടതായി ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി/ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിലേക്ക്​ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് രൂപവത്​കരിച്ച സെലക്​ഷൻ ബോർഡിൽ എൻ.ജി.ഒ വിഭാഗത്തെ പ്രതിനിധീകരിച്ച് ഉൾപ്പെടുത്തിയ അംഗത്തിന്‍റെ വിവരങ്ങൾ ലഭ്യമല്ല എന്നാണ്​​ വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന്​ വനിത-ശിശു വികസന വകുപ്പ്​ മറുപടി നൽകിയത്​. ജസ്റ്റിസ്​ (റിട്ട.) വി.കെ. മോഹനൻ ചെയർമാനും ടി.വി. അനുപമ ​മെമ്പർ സെക്രട്ടറിയും ടി.കെ. നാരായണദാസ്​, ഡോ. പ്രവീൺ ലാൽ, ​വിജയകുമാർ, ഡോ. മോഹൻ റോയി, അഡ്വ. എം.ജെ. മീനാംബിക എന്നിവർ കമ്മിറ്റി​ അംഗങ്ങളുമായ പാനലാണ്​ ഉദ്യോഗാർഥികളെ അഭിമുഖം നടത്തിയിരുന്നത്​. കോഴിക്കോട്​, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു അഭിമുഖം. കോഴിക്കോട്ട്​ ടി.വി. അനുപമയടങ്ങുന്ന സെലക്​ഷൻ കമ്മിറ്റി യോഗ്യതയില്ലാത്തവരെ കണ്ടെത്തുകയും ആലപ്പുഴ, കാസർകോട്​, മലപ്പുറം, കോഴിക്കോട്​ ജില്ലകളിലേക്ക്​ അഭിമുഖത്തിന്​ പുതിയ വിജ്​ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക്​ ശേഷം ടി.വി. അനുപമയെ വനിത-ശിശു വികസന വകുപ്പ്​ ഡയറക്ടറുടെ ചുമതലയിൽനിന്ന്​ മാറ്റിയത്​ വിവാദമായിരുന്നു. സെലക്​ഷൻ കമ്മിറ്റി അംഗമായ അഡ്വ. എം.ജെ. മീനാംബികയുടെ യോഗ്യത സംബന്ധിച്ച വിവരങ്ങളാണ്​ വനിത-ശിശു വികസന വകുപ്പിൽ ലഭ്യമല്ലാത്തത്​. ഇവർ സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ്​ അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ അംഗവുമാണ്​​. എൻ.ജി.ഒ പ്രതിനിധിയായി ഒരാളെ അഭിമുഖ തെരഞ്ഞെടുപ്പ്​ ബോർഡിൽ ഉൾപ്പെടുത്തും. ശിശുസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകളിൽ ഏഴ്​ വർഷത്തെ പ്രവൃത്തിപരിചയമാണ്​ യോഗ്യത. ഇവർ പ്രവർത്തിച്ച എൻ.ജി.ഒയുടെ പേര്, വിലാസം, രജിസ്റ്റർ നമ്പർ, എൻ.ജി.ഒ രൂപീകൃതമായ വർഷം, പ്രവർത്തന സ്ഥാനം തുടങ്ങിയ വിവരങ്ങളാണ്​ ലഭ്യമല്ല എന്ന്​​ മറുപടി​ ലഭിച്ചത്​. കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവ സംബന്ധിച്ച്​ കേസ്​ തീർപ്പാക്കുന്നതാണ്​ ചൈൽഡ്​ വെൽഫെയർ കമ്മിറ്റി. ചെയർമാൻ ഉൾപ്പെടെ അഞ്ച്​ അംഗങ്ങളെയാണ്​ തെരഞ്ഞെടുക്കുക. കഴിഞ്ഞ മാർച്ച്​ ആറിന് എല്ലാ ജില്ലകളിലെയും കമ്മിറ്റികളുടെ കാലാവധി അവസാനിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story