Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:35 AM IST Updated On
date_range 19 Jun 2022 5:35 AM ISTഫാഷിസം ന്യൂന പക്ഷങ്ങൾക്ക് മേൽ ബുൾഡോസർ ഉരുട്ടുന്നു - ഇ.ടി.
text_fieldsbookmark_border
താനൂർ: മുസ്‌ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച യുവജാഗ്രത റാലി പൊതു സമ്മേളനത്തോടെ സമാപിച്ചു. വൈകുന്നേരം നാലിന് താനാളൂർ ചുങ്കത്ത് ആരംഭിച്ച റാലി താനൂർ ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഫാഷിസം ന്യൂനപക്ഷങ്ങൾക്ക് മേൽ ബുൾഡോസർ ഉരുട്ടുന്ന ഭീകരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസം രാജ്യത്ത് ഉറഞ്ഞുതുള്ളുകയാണ്. വംശഹത്യക്കാണ് കോപ്പുകൂട്ടുന്നത്. ബി.ജെ.പി സർക്കാറിന്റെ ബുൾഡോസർ രാജിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി. അഷ്റഫ്, ട്രഷറർ നൂഹ് കരിങ്കപ്പാറ, നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ പത്തമ്പാട്, മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.പി.എം. അബ്ദുൽ കരീം, അഡ്വ. പി.പി. റഹൂഫ്, ഖത്തർ കെ.എം.സി.സി താനൂർ മണ്ഡലം പ്രസിഡന്റ് ജബ്ബാർ പാലക്കൽ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. ഉവൈസ് സ്വാഗതവും ട്രഷറർ ടി. നിയാസ് നന്ദിയും പറഞ്ഞു. ജാഗ്രതാറാലിക്ക് നൗഷാദ് പറപ്പൂത്തടം, കെ. ഉവൈസ്, വി.കെ.എ. ജലീൽ, ടി. നിയാസ്, റഷീദ് മോര്യ, ഉമറലി തങ്ങൾ, എ.പി. സൈതലവി, സിറാജ് കാളാട്, സൈതലവി തൊട്ടിയിൽ, പി.കെ. ഇസ്മായിൽ, പി. അയൂബ്, ഇ.എം. സമീർ ചിന്നൻ, മുജീബ് മാസ്റ്റർ, എ.എം. യൂസഫ്, എം.കെ. അൻവർ മാസ്റ്റർ, ടി. ജംഷീർ, മുഫീദ് കെ.ടി. ജാറം, ഇസ്മായിൽ അയ്യായ, ഉനൈസ് കരിങ്കപ്പാറ, വൈ. സൽമാൻ, ജംഷാദ് ഇരിങ്ങാവൂർ, യാഫിക് പൊന്മുണ്ടം, യൂനുസ് കാവപ്പുര, സകരിയ ഉണ്ണിയാൽ, ജലീൽ പുതിയ കടപ്പുറം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
