Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:45 AM IST Updated On
date_range 18 Jun 2022 5:45 AM ISTകള്ളുഷാപ്പിനെതിരെ ഗ്രാമസഭ പ്രമേയം
text_fieldsbookmark_border
എടക്കര: അയ്യപ്പൻപൊട്ടി ജനവാസകേന്ദ്രത്തിൽ കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ മരുതയിൽ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കി. ആരാധനാലയങ്ങൾക്കും അംഗൻവാടിക്കും സമീപം കള്ളുഷാപ്പ് പ്രവർത്തിച്ചാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്നും അതിനാൽ പ്രവർത്തനാനുമതി നൽകരുതെന്നും ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് അംഗം മുപ്ര സെയ്തലവി പ്രമേയം അവതരിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സിന്ധു രാജൻ, ജയ്മോൾ, അംഗങ്ങളായ റഹിയാനത്ത് മുക്രിത്തൊടിക, റംലത്ത് നെയ്തക്കോടൻ എന്നിവർ സംബന്ധിച്ചു. നേരത്തെ പഴയ വീടിന്റെ നമ്പർ വാണിജ്യാവശ്യത്തിനായി തരം മാറ്റി നൽകിയ നടപടി ഗ്രാമപഞ്ചായത്ത് റദ്ദു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story