Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:45 AM IST Updated On
date_range 18 Jun 2022 5:45 AM ISTപഴയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഒരു വിഭാഗത്തിന്‍റെ പ്രചാരണത്തിന് വിലക്ക്
text_fieldsbookmark_border
പഴയന്നൂർ: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ് പോര് മൂർധന്യത്തിൽ. ഒരു വിഭാഗത്തിന്‍റെ പ്രചാരണ പരിപാടി വടക്കാഞ്ചേരി മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ഡി.സി.സി അംഗീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാർഥി പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ, സജിമോൻ, രാമദാസൻ എന്നിവരെ മാറ്റി ടി.ആർ. സുകു, പി.എം. ഹുസൈൻ, ശശികുമാർ എന്നിവരെ ഉൾപ്പെടുത്തി 'യു.ഡി.എഫ് ജനാധിപത്യ മുന്നണി' എന്ന പേരിൽ നടത്തുന്ന പ്രചാരണമാണ് കോടതി തടഞ്ഞത്. മണ്ഡലം പ്രസിഡന്‍റ് പി.കെ. മുരളീധരൻ, നിലവിലെ ബാങ്ക് പ്രസിഡന്‍റ് വി.കെ. ശ്രീകുമാർ എന്നിവരടക്കം ഒമ്പതു പേരാണ് കോടതിയെ സമീപിച്ചത്. ഫ്ലക്സ് ബോർഡ്, ലഘുലേഖകൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവക്കാണ് വിലക്ക്. വിലക്ക് മറികടക്കാൻ മറുവിഭാഗം സമ്മതിദായകരെ വീട്ടിൽ നേരിട്ടെത്തി കാണുകയാണ്. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബാങ്കിൽ 11 സ്ഥാനാർഥികളുമായി എൽ.ഡി.എഫും ദേശീയ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാർഥി എൻ.ആർ. വേണുഗോപാലും കോൺഗ്രസ് വിമതനായി സുനിൽ കുമാർ അമ്പാടിയും മത്സര രംഗത്തുണ്ട്. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story