Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.എസ്​.എൽ.സി പരീക്ഷ...

എസ്​.എസ്​.എൽ.സി പരീക്ഷ തോറ്റവർക്ക്​ ഉല്ലാസയാത്രയുമായി മാറാക്കര ഗ്രാമപഞ്ചായത്ത്‌

text_fields
bookmark_border
കാടാമ്പുഴ: എസ്​.എസ്​.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ആശ്വാസവും പിന്തുണയുമേകാൻ മാറാക്കര ഗ്രാമപഞ്ചായത്ത്‌ രംഗത്ത്​. തോറ്റവർക്ക് വലിയ വിജയത്തിലേക്കുള്ള വഴിതുറക്കാൻ 'ജയിക്കാനായി തോറ്റവർക്കൊപ്പം' എന്ന പദ്ധതി തയാറാക്കിയിരിക്കുകയാണ്​ പഞ്ചായത്ത്‌. ഉല്ലാസയാത്ര, ഫാന്‍റസി പാർക്കിൽ ഒരു ദിവസത്തെ വിനോദം, സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗൺസലിങ്​, മാനസിക സമ്മർദവും നിരാശയും കുറക്കാൻ മൈൻഡ് റിലാക്സേഷൻ കളികൾ തുടങ്ങിയവയിലൂടെയാണ് കുട്ടികളെ ഊർജസ്വലരാക്കുക. ഇത്തരം കുട്ടികൾക്ക് തുടർ പഠന സഹായമടക്കം നൽകാൻ പഞ്ചായത്ത്‌ ഒരുക്കമാണെന്ന് പ്രസിഡന്‍റ്​ ടി.പി. സജ്‌ന, വൈസ് പ്രസിഡന്‍റ്​ ഉമറലി കരേക്കാട് എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story