Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കട സ്കൂൾ...

മങ്കട സ്കൂൾ കെട്ടിടോദ്​ഘാടനം നാളെ

text_fields
bookmark_border
മലപ്പുറം: മങ്കട പള്ളിപ്പുറം ഗവ. യു.പി സ്‌കൂളില്‍ കിഫ്ബിയില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ശനിയാഴ്ച ഉച്ചക്ക് 12ന് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി മുഖ്യാതിഥിയാകും. 100 വർഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു വിദ്യാലയം. പി.ടി.എയുടെ നേതൃത്വത്തിൽ നേരത്തേ 20 സെന്‍റും പിന്നീട്​ എട്ട്​ സെന്‍റും ഏറ്റെടുത്ത്​ നൽകിയിരുന്നു. കൂടാതെ, സംസ്ഥാന സർക്കാർ 62 ​സെന്‍റാണ് നേരിട്ട്​ ഏറ്റെടുത്തത്​. നിലവിൽ 734 കുട്ടികളാണ്​ ഇവിടെ പഠിക്കുന്നത്​. വാര്‍ത്തസമ്മേളനത്തില്‍ പ്രധാനാധ്യാപിക കെ.എം. റൈഹാനത്ത്, ശതപൂർണിമ ചെയര്‍മാന്‍ മോഹന്‍ പുളിക്കല്‍, പി.ടി.എ പ്രസിഡന്‍റ്​ പി.പി. ഷാജഹാന്‍, കൂട്ടിലങ്ങാടി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. സൈഫുദ്ദീന്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story