Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:46 AM IST Updated On
date_range 17 Jun 2022 5:46 AM ISTവാഹന പരിശോധനയിൽ ബൈക്ക് മോഷ്ടാവ് കുടുങ്ങി
text_fieldsbookmark_border
പഴയന്നൂർ: ബൈക്ക് മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്‍റെ വാഹന പരിശോധനയിൽ കുടുങ്ങി. വടക്കാഞ്ചേരി കുമരനെല്ലൂർ തെലുങ്കർ കോളനിയിൽ മഹേഷാണ് (24) പിടിയിലായത്. പഴയന്നൂർ കിളിനിക്കടവ് കാക്കരത്തൊടി അജീഷ് കുമാർ എന്നയാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 48 എച്ച് 9132 നമ്പർ ബൈക്ക് ബുധനാഴ്ചയാണ് മോഷണം പോയത്. ആദ്യം കൂട്ടുകാർ ആരെങ്കിലും കൊണ്ടുപോയതാവാമെന്നാണ് അജീഷ് കരുതിയത്. പിന്നീട് പഴയന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ ചേലക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ അരുൺകുമാറിന് ബൈക്കുമായി എത്തിയ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടാവ് കുടുങ്ങിയത്. പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. പഴയന്നൂർ എസ്.ഐ ഫക്രുദ്ദീൻ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
