Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൗസ്ബോട്ടില്‍നിന്ന്​...

ഹൗസ്ബോട്ടില്‍നിന്ന്​ വീണ്​ യുവാവ് മുങ്ങിമരിച്ചു

text_fields
bookmark_border
ആലപ്പുഴ: വാഗമണ്ണിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ്​ ആലപ്പുഴ പുന്നമട ജെട്ടിക്ക് വടക്കുഭാഗത്ത്​ ഹൗസ് ബോട്ടില്‍നിന്ന് കായലിൽവീണ്​ മരിച്ചു. വാഗമണ്ണിൽ വാടകക്ക്​ താമസിക്കുന്ന കട്ടപ്പന കടമാൻകുഴി വള്ളക്കടവ് വളവനാട് വീട്ടിൽ ജോമോൻ ജോസഫാണ്​ (43) മുങ്ങി മരിച്ചത്. പത്തംഗസംഘം ബുധനാഴ്ച രാത്രി 11നാണ്​ പുന്നമട ജെട്ടിയിൽ എത്തിയത്. പുന്നമട സ്വദേശി രാജേഷി‍ന്‍റെ അനുപമ ഹൗസ് ​ബോട്ട്​ ഇവരുമായി രാത്രിയിൽ കായലിൽ നങ്കൂരമിട്ടു. ഒരുമണിവരെ സംഘം സംസാരിച്ചിരുന്നു. തുടർന്ന് ഉറങ്ങാൻ ജോമോൻ മുകളിലത്തെ നിലയിൽനിന്ന് താഴത്തെ മുറിയിലേക്കുപോയി. വ്യാഴാഴ്ച രാവിലെ എട്ടര കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയിൽ അന്വേഷിച്ചെത്തി. ഇയാളുടെ ചെരിപ്പും പഴ്സും മറ്റ്​ സാധനങ്ങളും കണ്ടെത്തി. തുടർന്ന്, പൊലീസിലും അഗ്​നിരക്ഷാ സേനയിലും അറിയിച്ചു. അഗ്​നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്​ധസംഘം വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടോടെ മൃതദേഹം കണ്ടെത്തി. ജോമോൻ കിടന്ന മുറിയുടെ ജനൽ തുറന്നിരുന്നു. ജനലിന് അധികം അകലെയല്ലാതെയാണ്​ മൃതദേഹം കണ്ടെത്തിയത്​. അഴികളില്ലാത്ത ഈ ജനൽവഴി അബദ്ധത്തിൽ കായലിൽ വീണതാകാമെന്ന്​ പൊലീസ് പറയുന്നത്. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ടോടെ മൂവാറ്റുപുഴ വാഴക്കുളം സെന്‍റ്​ ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സീന. മക്കൾ: അലീന, അമൽ, അലോണ. രക്ഷാപ്രവർത്തനത്തിന്​ അഗ്​നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസര്‍ ആർ. ജയസിംഹൻ, സ്കൂബ ഡൈവേഴ്സ് അംഗങ്ങളായ പി.എഫ്. ലോറൻസ്, കെ.ആര്‍. അനീഷ്, എസ്. സുജിത്, എന്‍.എസ്. ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story