Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:46 AM IST Updated On
date_range 17 Jun 2022 5:46 AM ISTതെരുവ് നായ് ശല്യം: സ്കൂളുകൾക്ക് ജാഗ്രത നിർദേശം
text_fieldsbookmark_border
lead package കുന്നംകുളം: ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർഥിനിക്ക് സ്കൂൾ വളപ്പിൽനിന്ന് തെരുവുനായുടെ കടിയേറ്റ സംഭവത്തെ തുടർന്ന് നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂളുകൾക്കും നഗരസഭ ജാഗ്രത നിർദേശം നൽകി. സംഭവത്തെ തുടർന്ന് എ.സി. മൊയ്തീൻ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രനും ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലെത്തി. പ്രധാനാധ്യാപകൻ അബ്ദുൽ നാസറുമായി കാര്യങ്ങൾ വിലയിരുത്തി. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വൈകീട്ട് മുന്നിന് ഗവ. ഗേൾസ് സ്കൂളിൽ അടിയന്തര യോഗം ചേരും. സ്കൂൾ പരിസരങ്ങളിൽ തെരുവുനായ് ശല്യം ഉണ്ടെങ്കിൽ അധ്യാപകർ അവ ശ്രദ്ധിക്കുകയും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന പാത്രങ്ങൾ, പരിസരങ്ങൾ എന്നിവിടങ്ങളിൽ അലക്ഷ്യമായി ഭക്ഷണം വലിച്ചെറിയരുത്. സ്കൂൾ സമയത്തിനു മുമ്പും ശേഷവും നിശ്ചിത സമയത്തു മാത്രം ഗേറ്റ് അടക്കുകയും തുറക്കുകയും ചെയ്യണമെന്നും സ്കൂളിൽ നായ്ക്കൾക്ക് തമ്പടിക്കാൻ പറ്റുന്ന ഇടങ്ങൾ ഇല്ലാതാക്കണമെന്നും സ്കൂൾ അധികൃതർക്ക് എം.എൽ.എയും ചെയർപേഴ്സനും നിർദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, ആരോഗ്യ വിഭാഗം ജെ.എച്ച്.ഐമാരായ അരുൺ വർഗീസ്, എ. ദീപ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story