Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബീഫ് ​വിൽപന നടത്തിയ...

ബീഫ് ​വിൽപന നടത്തിയ ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

text_fields
bookmark_border
ചി​ക്ക​മം​ഗ​ളൂ​രു: ചി​ക്ക​മം​ഗ​ളൂ​രു​വി​ല്‍ ബീ​ഫ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന ഷെ​ഡ് ബു​ള്‍ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ത്തു. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ബീ​ഫ് ഷെ​ഡ്ഡാ​ണ് ത​ക​ര്‍ത്ത​തെ​ന്ന് ചി​ക്ക​മം​ഗ​ളൂ​രു സി​റ്റി മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ത​മി​ഴ് കോ​ള​നി​ക്കു​സ​മീ​പ​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ധി​കൃ​ത​ര്‍ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ബു​ള്‍ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി. ബു​ള്‍ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ക്കു​ന്ന ന​ട​പ​ടി നി​ര്‍ത്തി​യി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ഡി.​കെ. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​ര്‍പ​റേ​ഷ​ന്റെ ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ടി. ര​വി രം​ഗ​ത്തെ​ത്തി. അ​പ​രി​ഷ്‌​കൃ​ത​രാ​യ ജ​ന​ങ്ങ​ള്‍ക്ക് ബു​ള്‍ഡോ​സ​റാ​ണ് ഏ​റ്റ​വും ന​ല്ല പാ​ഠ​മെ​ന്ന് സി.​ടി. ര​വി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story