Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം നഗരമധ്യത്തിൽ പൊതുനിരത്തിലൂടെ ഒഴുകുന്നു

text_fields
bookmark_border
കക്കൂസ് മാലിന്യം നഗരമധ്യത്തിൽ പൊതുനിരത്തിലൂടെ ഒഴുകുന്നു
cancel
ഗുരുവായൂർ: കിഴക്കെനടയിൽ പെട്രോൾ പമ്പിന് സമീപം റോഡിലൂടെ കക്കൂസ് മാലിന്യം ഒഴുകുന്നു. റോഡിൽ കറുത്ത നിറത്തിൽ രൂക്ഷഗന്ധമുള്ള വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. സമീപത്തെ സ്വകാര്യ ലോഡ്ജിന്‍റെ ശുചിമുറിയിൽ നിന്നാണ് മാലിന്യം റോഡിലേക്കൊഴുകുന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പറഞ്ഞു. കർശന നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തോട് നിർദേശിച്ചു. തൃശൂർ ഭാഗത്തേക്കുള്ള താൽക്കാലിക ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർ നടന്നുപോകുന്ന വഴിയിലാണ് മാലിന്യം തളംകെട്ടി നിൽക്കുന്നത്. അഴുക്കുചാൽ പദ്ധതി വരുന്നതോടെ പൊതുനിരത്തിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്ന അവസ്ഥ അവസാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പദ്ധതി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഭൂരിപക്ഷം സ്ഥാപനങ്ങളും കണക്ഷൻ എടുത്തിട്ടില്ല. അമൃത് പദ്ധതിയിൽ കോടികൾ ചെലവിട്ട് നിർമിച്ച കാനയിലേക്ക് വരെ മാലിന്യം ഒഴുക്കിവിടുന്നുണ്ട്. ചിത്രം tct gvr waste കിഴക്കെനടയിൽ കക്കൂസ് മാലിന്യം പൊതുനിരത്തിൽ കെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story