Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: ജില്ല കലക്ടർ...

ദേശീയപാത: ജില്ല കലക്ടർ വഴുക്കുംപാറ സന്ദർശിച്ചു

text_fields
bookmark_border
പട്ടിക്കാട്​: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട്​ നാട്ടുകാര്‍ക്കുള്ള പരാതികള്‍ കേൾക്കാനും പ്രശ്‌നപരിഹാരത്തിനുമായി കലക്ടര്‍ ഹരിത വി. കുമാര്‍ വഴുക്കുംപാറ സന്ദര്‍ശിച്ചു. ഈ പ്രദേശത്ത് സർവിസ് റോഡിന്റെ പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. വഴുക്കുംപാറയില്‍നിന്ന്​ ആരംഭിക്കുന്ന സർവിസ് റോഡ് കുതിരാന്‍ വരെ നീട്ടുക, മേല്‍പ്പാതയില്‍ മണ്ണിട്ട് നികത്തിയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്ദോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കലക്ടറോടെപ്പം നിർമാണ കമ്പനി ഉദ്യോഗസ്ഥര്‍, ദേശീയപാത അധികൃതര്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. രവീന്ദ്രന്‍, പഞ്ചായത്ത്​ അംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story