Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂളിൽ...

സ്കൂളിൽ വിദ്യാർഥിനിക്ക് തെരുവ് നായുടെ കടിയേറ്റു

text_fields
bookmark_border
lead കുന്നംകുളം: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് തെരുവ് നായുടെ കടിയേറ്റു. കുറുക്കന്‍പാറ ചീനിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകള്‍ എബിയക്കാണ്​ (12) സ്കൂള്‍ വളപ്പിൽനിന്നും വ്യഴാഴ്ച രാവിലെ കടിയേറ്റത്. ക്ലാസ്​ ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം. സഹോദരി നിബിയ, കൂട്ടുകാരി നിരഞ്ജന എന്നിവര്‍ക്കൊപ്പം വരുമ്പോഴാണ് നായുടെ ആക്രമണമുണ്ടായത്. ഇടതു കൈത്തണ്ടയ്ക്കും വലതുകൈയിലെ വിരലുകള്‍ക്കുമാണ് പരിക്കേറ്റത്. സ്കൂൾ വളപ്പിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയാണ്​ കുട്ടിയെ ഓടിവന്ന് കടിച്ചത്. ഉടനെ അധ്യാപകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഗേള്‍സ് ഹൈസ്കൂള്‍ വളപ്പിലെ എല്‍.പി വിഭാഗം ഭാഗത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്​ക്കളുടെ ശല്യം സംബന്ധിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന്​ ആക്ഷേപമുണ്ട്. തെരുവ് നായ ശല്യത്തിന് പരിഹാരം കണ്ടെത്താൻ വെള്ളിയാഴ്ച സ്കൂളില്‍ അടിയന്തര യോഗം വിളിച്ചുചേർക്കുമെന്ന്​ അധികാരികൾ വ്യക്തമാക്കി. ------------------- tcckkm 2 കുന്നംകുളത്ത് സ്കുളിൽ തെരുവ് നായുടെ കടിയേറ്റ എബിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story