Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:43 AM IST Updated On
date_range 17 Jun 2022 5:43 AM ISTസോഷ്യൽ ഇന്‍റേൺഷിപ് പദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsbookmark_border
മലപ്പുറം: ജില്ലയിൽ 2021ലോ അതിനുശേഷമോ പഠനം പൂർത്തിയാക്കിയ ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ആറുമാസം സർക്കാർ, സർക്കാറിതര പൊതുമേഖല സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പിന് അവസരമൊരുക്കുന്ന പദ്ധതിയുമായി ജില്ല പഞ്ചായത്ത്. രാജ്യത്തുതന്നെ ഇത്തരമൊരു ആശയം നടപ്പാക്കുന്ന ആദ്യത്തെ തദ്ദേശ സ്ഥാപനമായി മാറുകയാണ് മലപ്പുറം ജില്ല പഞ്ചായത്തെന്ന് ഭരണസമിതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ പൂർത്തിയായി. വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ വിവിധ തൊഴിൽ മേഖലകൾ കൃത്യമായി പരിചയപ്പെടാനും തൊഴിൽ പരിശീലനം നേടാനും കഴിയുന്നതാണ് സോഷ്യൽ ഇന്‍റേൺഷിപ് പ്രോഗ്രാം. പഠനം കഴിഞ്ഞിറങ്ങുന്ന ഉടൻ തന്നെ താൽപര്യമുള്ള എല്ലാവർക്കും സർക്കാർ ഓഫിസിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴിൽ പരിചയം നേടുന്നതിന് അവസരം ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത. ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഏറെ ഗുണകരമാകുന്ന രീതിയിൽ യുവാക്കളുടെ കർമശേഷിയും ചിന്താ ശേഷിയും വിനിയോഗിക്കുകയാണ് ലക്ഷ്യമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പി.ജി, യു.ജി, പ്രഫഷനൽ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ ജില്ലയിലെ സ്ഥിരതാമസക്കാരായ ഏത് വിദ്യാർഥികൾക്കും ഈ പദ്ധതിയിൽ ചേരാൻ കഴിയും. ഇന്‍റേൺഷിപ്പിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ ലിങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം, എന്നിവർ അറിയിച്ചു. താൽപര്യമുള്ളവർ https://bit.ly/Social_Internship_Malappuram എന്ന ഓൺലൈൻ ലിങ്ക് വഴി ജൂൺ 30ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 7012007200.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story