Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:43 AM IST Updated On
date_range 17 Jun 2022 5:43 AM ISTഇരട്ടകളുടെ വിജയത്തിന് ഇരട്ടി മധുരം
text_fieldsbookmark_border
കൽപകഞ്ചേരി: ഇരട്ട സഹോദരികളായ ഫാത്തിമ ഫിദക്കും ഫാത്തിമ ഷിഫക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വിജയം. കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികളാണ് ഈ മിടുക്കികൾ. കിഴക്കേപാറ ചോലയിൽ മുഹമ്മദലിയുടെയും റജീനയുടെയും മക്കളായ ഇവർ ഒന്നാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെ ഒരുമിച്ചായിരുന്നു പഠനം. പഠനത്തിന് പ്രത്യേക ടൈംടേബിൾ ഒന്നും സൂക്ഷിച്ചിരുന്നില്ല. ചിത്രരചനയാണ് ഈ കൊച്ചുമിടുക്കികളുടെ ഹോബി. ഫലം അറിഞ്ഞതുമുതൽ അധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നേരിട്ടും ഫോണിൽ വിളിച്ചും ഈ മിടുക്കികൾക്ക് ആശംസകൾ നേരുകയാണ്. ഡോക്ടറാവാനാണ് ആഗ്രഹമെന്ന് ഫിദയും ഷിഫയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

