Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനങ്ങളിലെ ഗ്ലാസുകൾ:...

വാഹനങ്ങളിലെ ഗ്ലാസുകൾ: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
വാഹനങ്ങളിലെ ഗ്ലാസുകൾ: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
cancel
വേങ്ങര: വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമവിരുദ്ധമായി ഫിലിമുകൾ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 'ഓപറേഷൻ സുതാര്യ'യുടെ ഭാഗമായി ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. 30 വാഹനങ്ങളിൽ നിയമവിരുദ്ധമായി കൂളിങ് ഫിലിം ഒട്ടിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. സ്റ്റിക്കർ പതിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ, ദൂഷ്യഫലങ്ങൾ എന്നിവയിൽ ബോധവത്കരണം നടത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ തുടർ നടപടികൾ. പിഴക്ക് പുറമെ സ്റ്റിക്കർ പൂർണമായും ഒഴിവാക്കി വാഹനം ഹാജരാക്കാനാണ് ഉടമകൾക്ക് നൽകിയ നിർദേശം. കൂളിങ്​ ഫിലിം ഒട്ടിച്ച 30 വാഹനങ്ങൾക്ക് 7500 രൂപ പിഴ ഈടാക്കി. തിരൂരങ്ങാടി ജോയന്‍റ്​ ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ഡ്രൈവർ എൻ. ബിജു എന്നിവരുടെ നേതൃത്വത്തിൽ വേങ്ങര, പുത്തനങ്ങാടി, കോട്ടക്കൽ, കച്ചേരിപ്പടി, പുതുപ്പറമ്പ്, തിരൂരങ്ങാടി, ചേളാരി, കുന്നുംപുറം മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇൻഷുറൻസ് ഇല്ലാത്ത അഞ്ചു വാഹനങ്ങൾക്കെതിരെയും ലൈസൻസ് ഇല്ലാത്ത അഞ്ച്, സൈലൻസർ രൂപമാറ്റം വരുത്തിയത് ഒന്ന്​, ഹെൽമെറ്റ് ധരിക്കാത്തത് എട്ട്​, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഉപയോഗിച്ചത് ആറ് എന്നീ വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു. 48,000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് തിരൂരങ്ങാടി ജോയന്‍റ്​ ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ പറഞ്ഞു. mt vngr trafik 'ഓപറേഷൻ സുതാര്യ'യുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേങ്ങര പുത്തനങ്ങാടിയിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story