Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺസെക്ഷന്റെ പേര്...

കൺസെക്ഷന്റെ പേര് പറഞ്ഞ് വിദ്യാർഥി നേതാക്കൾ ബസ് ജീവനക്കാരെ പ്രയാസത്തിലാക്കുന്നു -ബസ് ഓണേഴ്സ് സംയുക്ത സമിതി

text_fields
bookmark_border
തിരൂർ: തിരൂർ താലൂക്ക് പരിധിയിൽ സമീപകാലത്തായി പ്രബല വിദ്യാർഥി സംഘടന നേതാക്കൾ കൺസെഷന്റെ പേരിൽ സ്വകാര്യ ബസ് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ബസ് ഓണേഴ്സ് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു. കൺസെഷന്റെ പേരിൽ ബസുകൾ തടഞ്ഞുനിർത്തുന്നതും പതിവാണ്​. ഇതുമൂലം ട്രിപ് റദ്ദാക്കേണ്ട സ്ഥിതിയാണുള്ളത്. മിനിമം ചാർജിൽ അധികം കിലോമീറ്റർ യാത്ര ചെയ്യണമെന്നാണ് വിദ്യാർഥി നേതാക്കളുടെ ആവശ്യം. ഇത്‌ അംഗീകരിക്കാൻ കഴിയുന്നതല്ല. അധികൃതരുടെ ഭാഗത്തുനിന്ന് പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ വാഹനങ്ങൾ നിർത്തിയിടേണ്ട അവസ്ഥയിലേക്കാണ് പോവുന്നത്. മാത്രമല്ല ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ ദിവസവും വാക്കേറ്റത്തിനും കൈയാങ്കളിക്കും സാഹചര്യമുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സ്റ്റുഡൻറ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി എടുത്ത തീരുമാനം വിദ്യാർഥികൾക്കും ബസ് ഉടമകൾക്കും ബാധകമാണെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അബ്ദുൽ ലത്തീഫ്, പി.കെ. മൂസ, ഹനീഫ ഹാജി, ശറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story