Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ മൂന്ന്...

കരിപ്പൂരിൽ മൂന്ന് കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂർ: കോഴി​ക്കോട്​ വിമാനത്താവളത്തിൽ കോഴിക്കോട്​ പ്രിവന്‍റിവ്​ കസ്​റ്റംസ്​ മൂന്ന്​ കോടി രൂപയുടെ സ്വർണം പിടികൂടി. കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായാണ്​ നാല്​ യാത്രക്കാരിൽനിന്ന്​ ആറ്​ കിലോ സ്വർണം പിടിച്ചത്​. ചൊവ്വാഴ്ച പുലർച്ച നാലിന്​ ബഹ്​റൈനിൽനിന്നുള്ള ഗൾഫ്​ എയർ വിമാനത്തിലെത്തിയ വയനാട്​ സ്വദേശി അഷ്കറിൽനിന്ന്​ ഒന്നര കിലോ, മലപ്പുറം സ്വദേശി സൈഫുദ്ദീനിൽനിന്ന്​ 1.8 കിലോ, മ​ഞ്ചേരി സ്വദേശി അഷ്​റഫിൽനിന്ന്​ രണ്ട്​ കിലോയും ബുധനാഴ്ച ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസിലെത്തിയ പേരാമ്പ്ര സ്വദേശി മുഹമ്മദ്​ സജിത്തിൽനിന്ന്​ 692 ഗ്രാം എന്നിങ്ങനെയാണ്​ പിടികൂടിയത്​. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ സ്വർണം കണ്ടെത്തിയത്​. അഷ്കർ, സൈഫുദ്ദീൻ എന്നിവർ തകിടുകളാക്കി എമർജൻസി ലൈറ്റിന്‍റെ ബാറ്ററി കെയ്​സിനുള്ളിലും അഷ്​റഫ്​ തകിടുകളാക്കി ബ്ലൂടൂത്ത്​ സ്പീക്കറിന്‍റെ ബാറ്ററി കെയ്​സിനുള്ളിലുമാണ്​ ഒളിപ്പിച്ചത്​. അഷ്​റഫിൽനിന്ന്​ രണ്ട്​ കോടിയുടെ സ്വർണമാണ്​ പിടിച്ചത്​. ഇയാളെ കോഴിക്കോട്​ ചീഫ്​ ജുഡിഷ്യൽ മജിസ്​ട്രേറ്റ്​ കോടതി 14 ദിവസത്തേക്ക്​ റിമാൻഡ്​​ ചെയ്തു. സൂപ്രണ്ടുമാരായ പ്രവീൺകുമാർ, ബഷീർ അഹമ്മദ്​, സലീൽ, പ്രകാശ്​, ഇൻസ്​പെക്ടർമാരായ പ്രതീഷ്​, മുഹമ്മദ്​ ഫൈസൽ, കപിൽ, വിഷ്ണു, ഹെഡ്​ ഹവിൽദാർ മോഹനൻ, സ​ന്തോഷ്​ കുമാർ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story