Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM ISTസൗഹൃദവേദി തിരൂര്‍ ആദരം ഞായറാഴ്ച
text_fieldsbookmark_border
തിരൂര്‍: സീനിയര്‍ സര്‍ജനും മലപ്പുറം ജില്ല മുന്‍ മെഡിക്കല്‍ ഓഫിസറുമായ ഡോ. പി.വി.എ.കെ. ബാവയെ സൗഹൃദവേദി തിരൂര്‍ ആദരിക്കുന്നു. ജൂണ്‍ 19ന് വൈകുന്നേരം നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് പരിപാടി. മന്ത്രി വി. അബ്ദുറഹ്മാന്‍, എം.എല്‍.എമാരായ കുറുക്കോളി മൊയ്തീന്‍, അഡ്വ. എന്‍. ഷംസുദ്ധീന്‍, പി. നന്ദകുമാര്‍, കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ എ.പി. നസീമ, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ്, ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എൻജിനീയര്‍ അഹമ്മദ് മൂപ്പന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി പി.എം. ഷാഹുല്‍ ഹമീദ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെ.പി.ഒ. റഹ്മത്തുല്ല, വൈസ് പ്രസിഡന്റുമാരായ പി.പി. ഏനുദ്ദീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുറസാഖ് ഹാജി, ജോ. സെക്രട്ടറിമാരായ അബ്ദുല്‍ ഖാദര്‍ കൈനിക്കര, ഷമീര്‍ കളത്തിങ്ങല്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story