Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:48 AM IST Updated On
date_range 16 Jun 2022 5:48 AM ISTസ്വർണ്ണ കടത്ത്: കോൺഗ്രസ് പ്രതിഷേധം വ്യാപക
text_fieldsbookmark_border
സി.പി.എം ആക്രമണം: കോൺഗ്രസ് പ്രതിഷേധം വ്യാപകം പുളിക്കൽ: കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചതിലും സി.പി.എം ഗുണ്ടാ വിളയാട്ടത്തിലും പ്രതിഷേധിച്ച് പുളിക്കൽ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുളിക്കലിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്‍റ് കെ.വി. സൈനുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് ആലി ഹാജി, എം.പി.എ. റഹ്മാൻ, കെ.എം. അബ്ദുൽ ഗഫൂർ (ചെറിയാപ്പു), അഡ്വ. മുജീബ് റഹ്മാൻ, ജാഫർ കോട്ടതൊടി, പി.പി. സമദ്, സതീഷ് ബാബു, നസീഫ്, ജൗഹർ, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കോട്ടൂർ: പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വള്ളുവമ്പ്രത്ത് നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ, ടി. കുഞ്ഞി മുഹമ്മദ്, ടി. ഉമ്മർ, കെ.പി. മുഹമ്മദ് ഷാ ഹാജി, കെ. മുഹമ്മദ് ഇക്ബാൽ, കെ.പി. ശറഫുദ്ദിൻ, പി. ദിനിൽ, റാഷിദ് പൂക്കോട്ടൂർ, കുഞ്ഞാപ്പു, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. കൊണ്ടോട്ടി: മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി കൊണ്ടോട്ടിയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുതിർന്ന നേതാവ് എൻ. കുട്ട്യാലി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് പി. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. കെ.കെ. ആലിബാപ്പു, ചേനങ്ങാടൻ ഷംസു, സി.കെ. നാടികുട്ടി, കെ.കെ. അബ്ദുൽ റഫീഖ്, ഫൈസൽ ആലുങ്ങൽ, അയ്യാടൻ മുഹമ്മദ്‌ഷാ മാസ്റ്റർ, കെ.എം. ഷുഹൈബ്, ജംഷീർ കാരി, നൗഷാദ് മംഗലത്ത്, കെ.പി. ഫാരിസ്, ജലീൽ ആലുങ്ങൽ, ഷാജുമോൻ കുന്നത്ത്, ജാഫർ കോട്ട, പി.ഇ. ഷുക്കൂർ എന്നിവർ സംസാരിച്ചു പടം Me kdy 4 prathishedham : കരിദിനാചരണത്തിന്റെ ഭാഗമായി പുളിക്കലിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story