Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:48 AM IST Updated On
date_range 16 Jun 2022 5:48 AM ISTമലയോരത്ത് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം
text_fieldsbookmark_border
പൂക്കോട്ടുംപാടം: മലയോരമേഖലയിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 622 കുട്ടികൾ പരീക്ഷയെഴുതിയതിൽ 613 പേർ വിജയിച്ച് 99 ശതമാനം വിജയം നേടി. ഇതിൽ 55 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് വിജയം നേടാനായി. കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 447 വിദ്യാർഥികളിൽ 440 പേർ വിജയിച്ച് 98.4 ശതമാനം വിജയം കരസ്ഥമാക്കി. 30 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിൽ നടന്ന അനുമോദനയോഗത്തിൽ പ്രധാനാധ്യാപകൻ മുജീബ്റഹ്മാൻ പന്തലിങ്ങൽ, ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, സ്റ്റാഫ് സെക്രട്ടറി എം.കെ. സിന്ധു, വി.പി. സുബൈർ, സി.ടി. ഫിറോസ് ബാബു, ഇ. ഉണ്ണികൃഷ്ണൻ, സി.പി. ആസ്യ തുടങ്ങിയവർ അനുമോദിച്ച് സംസാരിച്ചു ppm1 പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എ പ്ലസ് വിജയികൾ മധുരം പങ്കിടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
