Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികവുമായി കാളികാവ്...

മികവുമായി കാളികാവ് മേഖലയിലെ സ്കൂളുകൾ

text_fields
bookmark_border
കാളികാവ്: കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും മികച്ച വിജയം. അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിന്​ ഏഴാം തവണയും നൂറുമേനി. എ.എച്ച്.എസ് പാറൽ മമ്പാട്ടുമൂല ഹൈസ്കൂളിന് മൂന്നാം തവണയും 100 ശതമാനം ജയം. പാറൽ മമ്പാട്ടുമൂല എ.എച്ച്.എസ് സ്കൂളിൽ പരീക്ഷ എഴുതിയ 317 പേരും വിജയിച്ചു. 24 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. അഞ്ചച്ചവിടി ജി.എച്ച്.എസിൽ പരീക്ഷയെഴുതിയ 146 പേരും വിജയിച്ചു. ഏഴ് കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏഴാം തവണയാണ് അഞ്ചച്ചവിടി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്. അടക്കാകുണ്ട് ക്രസന്‍റ്​ ഹയർ സെക്കൻഡറി സ്കൂളിൽ 747 പേർ പരീക്ഷയെഴുതിയതിൽ 742 കുട്ടികൾ വിജയിച്ചു. 119 കുട്ടികൾക്ക് മുഴുവൻ വിഷയത്തിന്​ എ പ്ലസ് ലഭിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ സ്കൂൾ മുന്നിലെത്തി. പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 152 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 151 കുട്ടികളും വിജയിച്ചു. 11 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ അധ്യാപകരും പി.ടി.എ യും ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story