Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:47 AM IST Updated On
date_range 16 Jun 2022 5:47 AM ISTമലയോര ഹർത്താലിന് പിന്തുണ
text_fieldsbookmark_border
നിലമ്പൂർ: വനമേഖലക്ക് ചുറ്റും ഒരു കി.മീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ‍്യാപിക്കുന്നത് ഏറ്റവും സാരമായി ബാധിക്കുക നിർമാണമേഖലക്കാണെന്നും യു.ഡി.എഫ് 16ന് നടത്തുന്ന ഹർത്താലിന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമിതി പൂർണപിന്തുണ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. നിയമാനുസൃത പ്രതിഷേധ മാർഗങ്ങളിലെല്ലാം സംഘടന സഹകരിക്കും. ജില്ല പ്രസിഡന്‍റ് കെ.എസ്. മംഗലം ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം മൊയ്തുണ്ണി അധ‍്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. അലവിക്കുട്ടി, കെ. യൂനുസ് പെരിന്തൽമണ്ണ, ടി. അഷറഫ് എടവണ്ണ, സലീം മാമ്പള്ളി ചുങ്കത്തറ, കലന്തൻ നാണി പോത്തുകല്ല്, എ.ടി. സാജിദ് എടക്കര, കെ.ടി. അസൈനാർ വഴിക്കടവ്, കെ. അബ്ദുല്ല അകമ്പാടം, വടക്കൻ സുലൈമാൻ ഹാജി മൂത്തേടം, ടി.ടി. ഹംസ കരുളായി, പി. മജീദ് അമരമ്പലം, ഇ. മുഹമ്മദ് അലി ചോക്കാട്, പി.ടി. മുഹമ്മദ് റാഫി കാളികാവ്, കെ. ആലിക്കോയ ഹാജി കരുവാരകുണ്ട്, പറാട്ടി ഹമീദ് തുവ്വൂർ, ലുക്മാൻ അരീക്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story