Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:46 AM IST Updated On
date_range 16 Jun 2022 5:46 AM ISTവയോജന പീഡനവിരുദ്ധ ദിനം ആചരിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: നഗരസഭ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ലോക . സായംപ്രഭ ഹോമിൽ ജില്ല ഉപാധ്യക്ഷൻ പി.കെ. നാരായണന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഡോ. ഹാറൂൻ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ എം. അശ്വതി, പി.എൻ. ഹരിദാസ്, എ. സുബ്രഹ്മണ്യൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ. സുജിത, പി. ദാസൻ, പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. വയോജനക്ഷേമത്തിന് പ്രത്യേക വകുപ്പ് അനുവദിക്കുക, റെയിൽവേ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, വയോജനങ്ങൾക്കാവശ്യമായ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story