Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:44 AM IST Updated On
date_range 16 Jun 2022 5:44 AM ISTലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം
text_fieldsbookmark_border
തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ശാഖാതലങ്ങളില്‍ പ്രകടനവും ലുക്ക് ഔട്ട് നോട്ടീസ് പതിക്കലും നടന്നു. തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ നൂറിലേറെ യൂനിറ്റുകളിലാണ് പ്രതിഷേധം നടന്നത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ മതിലില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് ദേശീയ സെക്രട്ടറി പി. ളംറത്ത് ഉദ്ഘാടനം ചെയ്തു. സി.എച്ച്. അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. യു.എ. റസാഖ്, അനീസ് കൂരിയാടന്‍, ഉസ്മാന്‍ കാച്ചടി, കെ. മുഈനുല്‍ ഇസ്ലാം, ജാഫര്‍ കുന്നത്തേരി, ശബാബ് പന്താരങ്ങാടി, ബാപ്പുട്ടി ചെമ്മാട് എന്നിവർ നേതൃത്വം നല്‍കി. കൊടിഞ്ഞി അല്‍ അമീന്‍ നഗറില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കല്‍ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് ഉദ്ഘാടനം ചെയ്തു. സി. അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. വി.വി. യഹ്യ, പറമ്പില്‍ ആദില്‍, വി.കെ. ഫവാസ്, സുലൈമാന്‍, ഷാഹുല്‍, വി.കെ. മുസ്തഫ, സുലൈമാന്‍ എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
