Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:43 AM IST Updated On
date_range 16 Jun 2022 5:43 AM ISTനൂറ് ശതമാനം വിജയം നിലനിർത്തി കാലിക്കറ്റ് സർവകലാശാല കാമ്പസ് സ്കൂൾ
text_fieldsbookmark_border
തേഞ്ഞിപ്പലം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം ആവർത്തിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലെ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ എല്ലാം കൂട്ടായ പരിശ്രമത്തിലൂടെ മറികടന്നാണ് വിജയം കൈവരിച്ചത്. 404 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 56 പേർക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു. 33 പേർക്ക് ഒമ്പത് എ പ്ലസും 27 പേർക്ക് എട്ട് എ പ്ലസും നേടാൻ കഴിഞ്ഞു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ നേരത്തേതന്നെ കണ്ടെത്തി അവർക്ക് ഉന്നതവിജയം നേടുന്നതിന് പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്തു. അധ്യാപകരും പി.ടി.എ, എസ്.എം.സി കമ്മിറ്റികളും ഒറ്റക്കെട്ടായി നിൽക്കാൻ സാധിച്ചതിന്റെ കൂടി വിജയമായാണ് എല്ലാവരും നോക്കി കാണുന്നത്. ഗൃഹസന്ദർശനകളും വിദ്യാർഥികളെ ദത്തെടുത്തും ചിട്ടയായ പരിശീലനം നൽകിയും മാനസികസംഘർഷം കുറക്കാനുള്ള പ്രത്യേകപരിപാടികൾ ആസൂത്രണം ചെയ്തും ഓരോ അധ്യാപകരും തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്തതോടെ വിദ്യാർഥികൾ നൂറ് ശതമാനം വിജയം തിരിച്ചു സമ്മാനിച്ചു. വിരമിച്ച പ്രധാനാധ്യാപകൻ വി. ബാലൻ, പ്രിൻസിപ്പൽ പ്രതാപ്, ഡെപ്യൂട്ടി എച്ച്.എം. സുഭാഷിണി, വിജയഭേരി കൺവീനർ റോമി, എസ്.ആർ.ജി കൺവീനർ കിഷോർ എന്നിവരാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. വിരമിച്ച ബാലൻ മാസ്റ്റർക്കുള്ള സമ്മാനമായി ഈ വിജയത്തെ സമർപ്പിക്കുന്നതായി ചുമതലയേറ്റ പ്രധാനാധ്യാപിക കെ.വി. മൃദുലയും സഹപ്രവർത്തകരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story