Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:41 AM IST Updated On
date_range 16 Jun 2022 5:41 AM ISTആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ
text_fieldsbookmark_border
വളാഞ്ചേരി: അത്യാഹിത ചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയയാളുടെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ദീനാണ് (30) പിടിയിലായത്. കഴിഞ്ഞ മേയ് 22നാണ് കേസിനാസ്പദമായ സംഭവം. അപസ്മാരം സംഭവിച്ച കുട്ടിയെ വളാഞ്ചേരി നിസാര്‍ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനമാണ് തട്ടിയെടുത്തത്. സുഖമില്ലാത്ത കുട്ടിയെ അത്യാഹിത വിഭാഗത്തിലെത്തിക്കാനുള്ള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും തിരക്കുകള്‍ക്കിടയിൽ പ്രതി വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് താക്കോൽ ഉടമസ്ഥന്‍റെ കൈയില്‍നിന്ന് വാങ്ങി. തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു. വളാഞ്ചേരി പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിൽ പ്രതി ആമയൂര്‍ പുതിയറോഡില്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ മനസ്സിലായതോടെ പൊലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ ഒറ്റപ്പാലത്തുനിന്ന് പിടികൂടുകയായിരുന്നു. ഫക്രുദ്ദീന്‍ മറ്റ് മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരി സി.ഐ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ്, സി.പി.ഒമാരായ അബ്ദു, ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. MP VNCY 2 Prathi Fakkrudeen 30.jpg ഫക്രുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
