Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:38 AM IST Updated On
date_range 16 Jun 2022 5:38 AM ISTമൂന്നാമതും നൂറിന്‍റെ നിറവിൽ താനൂർ ഗവ. ഫിഷറീസ് ഹൈസ്കൂൾ
text_fieldsbookmark_border
താനൂർ: തുടർച്ചയായ മൂന്നാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി താനൂരിലെ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ. കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ഫിഷറീസ് സ്കൂളാണ് താനൂരിലേത്. ഒട്ടുംപുറം മുതൽ കൂട്ടായി വരെയുള്ള തീരദേശത്തുനിന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടെ താമസിച്ചുപഠിക്കുന്നവരിൽ ഭൂരിഭാഗവും. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ശക്തി പകരുന്ന ഈ വിദ്യാലയത്തെ കഴിഞ്ഞ മൂന്നുവർഷവും മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ നേതൃത്വം നൽകുന്നത് പ്രധാനാധ്യാപകൻ വടകര സ്വദേശിയായ എൻ.എം. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ്. രക്ഷിതാക്കളും രാഷ്ട്രീയ ഭേദമന്യേ, ജനപ്രതിനിധികളും അധികാരികളും വിദ്യാർഥികളോടൊപ്പം നിന്നതോടെയാണ് പരിമിതികൾ മറികടന്നും തിളക്കമാർന്ന വിജയം ആവർത്തിക്കാനായതെന്നാണ് അധ്യാപകർ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നേറാൻ കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിന് സാധിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായ പുതിയ കെട്ടിടങ്ങളും കളിസ്ഥലമടക്കം വരാനിരിക്കുന്ന പദ്ധതികളും സ്കൂളിനെ ഇനിയുമേറെ ഉയരങ്ങളിലെത്തിക്കുമെന്നാണ് അധ്യാപകരും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story