Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM ISTഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച കുട്ടികൾക്ക് അനീമിയ
text_fieldsbookmark_border
ഷൊർണൂർ: ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച നാല് വിദ്യാർഥിനികളിൽ മൂന്ന് പേർക്ക് രക്തക്കുറവ് മൂലമുള്ള അനീമിയയെന്ന് അധികൃതർ. മൂന്ന് വിദ്യാർഥിനികൾ തല കറങ്ങിവീഴുന്നത് കണ്ട ഒരുകുട്ടിക്ക് ഫിക്സ് വന്നതാണ് പ്രശ്നമായതെന്നും ഇവർ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് വിദ്യാർഥിനികളെയും ബുധനാഴ്ച വൈകീട്ട് ഡിസ്ചാർജ് ചെയ്തു. ചൊവ്വാഴ്ചയാണ് ഷൊർണൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളും ഗണേശ് ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളുമായ നാലുപേർ കുഴഞ്ഞുവീണത്. ജില്ല പട്ടികജാതി വികസന ഓഫിസർ കെ.എസ്. ശ്രീജ, ഷൊർണൂർ ഓഫിസർ മനോജ് എന്നിവർ മെഡിക്കൽ കോളജിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story