Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമൃത എക്സ്​പ്രസിന്...

അമൃത എക്സ്​പ്രസിന് ഒട്ടംഛത്രത്തിൽ സ്​റ്റോപ്​

text_fields
bookmark_border
പാലക്കാട്: തിരുവനന്തപുരം-മധുര റൂട്ടിൽ ഓടുന്ന അമൃത എക്സ്​പ്രസിന് തമിഴ്നാട് ഒട്ടംഛത്രത്തിൽ സ്​റ്റോപ് അനുവദിച്ച്​ റെയിൽവേ. മൂന്നുമാസത്തേക്ക്​ താൽക്കാലികമായാണിതെന്ന്​ റെയിൽവേ അറിയിച്ചു. എന്നാൽ, ട്രെയിൻ രാമേശ്വരം വരെ നീട്ടുന്നതോടെ സ്​റ്റോപ് സ്ഥിരപ്പെടുത്താനാണ് നീക്കം​. വെള്ളിയാഴ്ച മുതൽ അമൃത ഇവിടെ ഒരുമിനിറ്റ് നിർത്തും. നിലവിൽ മധുര വരെ സർവിസ് നടത്തുന്ന അമൃത എക്സ്​പ്രസ്​ ഒക്ടോബർ മുതൽ രാമേശ്വരം വരെ നീട്ടാൻ തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അമൃതയുടെ സമയക്രമം പുനർനിർണയിച്ച്​ പരീക്ഷണഓട്ടം നടത്തിവരുകയാണ്​. താരതമ്യേന തിരക്കുള്ള അമൃത എക്സ്​പ്രസ്​ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരം വരെ നീട്ടുന്നതോടെ കൂടുതൽ കോച്ചുകൾ അനുവദിക്കേണ്ടിവരും. പാലക്കാട്-തിരുച്ചെന്തൂർ എക്സ്​പ്രസ്​ മേട്ടുപ്പാളയത്തുനിന്ന് ആരംഭിക്കാൻ തമിഴ്നാട്ടിലെ ജനപ്രതിനിധികൾ സമ്മർദം ശക്തമാക്കുന്നതിനിടെയാണ്​ അമൃതക്ക് ഒട്ടംഛത്രത്തിൽ സ്​റ്റോപ്​ അനുവദിക്കുന്നത്​. അതേസമയം, പാലക്കാട്-ചെന്നൈ എക്സ്​പ്രസിന് പാലക്കാട് ടൗൺ കഴിഞ്ഞാൽ പൊള്ളാച്ചിയാണ് അടുത്ത സ്​റ്റോപ്​. തമിഴ്നാട്ടിലെ നിരവധി ഹാൾട്ട് സ്റ്റേഷനിൽപോലും സ്റ്റോപ്പുള്ള ഈ ട്രെയിന് കൊല്ലങ്കോട് സ്​റ്റോപ്​ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അവഗണിക്കുകയാണെന്ന്​ പരാതിയുണ്ട്​​. പാലക്കാട്-പൊള്ളാച്ചി ലൈൻ വൈദ്യുതീകരണം കഴിഞ്ഞ് പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story