Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:35 AM IST Updated On
date_range 16 Jun 2022 5:35 AM ISTട്രോളിങ് നിരോധന കാലയളവിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകം
text_fieldsbookmark_border
കർശന നടപടിയുമായി ഫിഷറീസ് വകുപ്പ് പൊന്നാനി: ട്രോളിങ് നിരോധന കാലയളവിൽ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ചെറുമീനുകൾ സുലഭമായി വിപണിയിലെത്തുന്നു. ഇത്തരത്തിൽ അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളമുടമകൾക്കെതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ് രംഗത്തിറങ്ങി. ടൺ കണക്കിന് ചെറിയ അയലയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലെത്തിയത്. 10 സെ.മീറ്ററിലും വലുപ്പം കുറഞ്ഞ അയല വിപണിയിൽ സുലഭമായി കണ്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് പൊന്നാനി ഹാർബറിൽ പരിശോധന നടത്തി. ഹാർബറിൽ വിൽപനക്ക് കൊണ്ടുവന്ന ടൺകണക്കിന് വളർച്ചയെത്താത്ത മത്സ്യങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി നശിപ്പിച്ചു. കൂടാതെ വള്ളമുടമകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ താക്കീതും നൽകി. കടൽ മത്സ്യബന്ധന മേഖലയെ നശിപ്പിക്കുന്ന ഇത്തരം രീതികളിൽനിന്ന് മത്സ്യത്തൊഴിലാളികളും വിൽപനക്കാരും മാറിനിൽക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കടൽ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനിൽപിന് ഭീഷണിയാകുന്ന തരത്തിലെ പ്രവർത്തനങ്ങൾക്കെതിരെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി വള്ളം, വല എന്നിവയുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുന്നതും ഇത്തരത്തിൽ അനധികൃതമായി മീൻ പിടിക്കുന്നവർക്കും വിപണനം നടത്തുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ അറിയിച്ചു. വരും ദിവസങ്ങളിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും ഫിഷറീസ് വകുപ്പ് പരിശോധന നടത്തും. Photo: MP PNN1 അനധികൃത മത്സ്യബന്ധനം നടത്തിയതിനെത്തുടർന്ന് പൊന്നാനി ഹാർബറിൽ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
