Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുഹ്റ പടിപ്പുരയുടെ...

സുഹ്റ പടിപ്പുരയുടെ കവിതകൾ ദുഃഖിക്കുന്ന മനുഷ്യർക്ക്​ വേണ്ടിയായിരുന്നു -കൈതപ്രം

text_fields
bookmark_border
സുഹ്റ പടിപ്പുരയുടെ കവിതകൾ ദുഃഖിക്കുന്ന മനുഷ്യർക്ക്​ വേണ്ടിയായിരുന്നു -കൈതപ്രം
cancel
കാളികാവ്: ദുഃഖിക്കുന്ന മനുഷ്യർക്ക്​ വേണ്ടിയുള്ളതായിരുന്നു സുഹ്റ പടിപ്പുരയുടെ കവിതകളെന്ന് കവി കൈതപ്രം ദാമോദരൻ നമ്പൂതിരി. വിട പറഞ്ഞ കവയിത്രി സുഹ്റ പടിപ്പുരയുടെ പ്രസിദ്ധീകരിക്കാത്ത കവിതകളും സുഹൃത്തുക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി മാക്ബത്ത് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ഒസ്യത്തിന്റെ അവകാശികൾ' പ്രകാശനവും അനുസ്മരണവും അടക്കാകുണ്ട് ക്രസന്‍റ്​ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെ ചിന്തയില്ലാത്ത തലമുറ വളർന്നുവരാൻ സ്നേഹത്തിന്റേയും ക്ഷമയുടേയും പാഠങ്ങൾ പഠിക്കുന്നതാവണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് പുസ്തകം ഏറ്റുവാങ്ങി. ലിജീഷ് കുമാർ പുസ്തകം പരിചയപ്പെടുത്തി. വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എം.എ ഷഹനാസ്, മുൻ പ്രധാനാധ്യാപകൻ പി. ഖാലിദ് മാസ്റ്റർ, പി.ജി. റീന, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവടി, സി. ആബിദ്, പി.എ. ഷമീർ എന്നിവർ സംസാരിച്ചു. 'ഒസ്യത്തിന്റെ അവകാശികൾ' കവി കൈതപ്രം ദാമോദരൻ നമ്പൂതിരി കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകി പ്രകാശനം ചെയ്യുന്നു 1.kkv pusthaka prakadanam .jpg 2. kkv kaithapram prakadanam .jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story