Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയൽവാസിയെ...

അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
cancel
തിരൂർ: പറവണ്ണ സ്വദേശിയും അയൽവാസിയുമായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പറവണ്ണ താമരശ്ശേരി ഹുസൈനെയാണ് (50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് പ്രതി മദ്യപിച്ച് മുൻ വൈരാഗ്യത്തിൽ സമീപവാസികളായ യുവാക്കളെ ആക്രമിച്ചത്. വയറിന്​ ഗുരുതര പരിക്കേറ്റ യുവാക്കളിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ ചാവക്കാട്ടുള്ള വീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തിരൂർ പ്രബേഷൻ എസ്.ഐ സനീത്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ധനീഷ്​ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. mw arrest hussain
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story