Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനടത്തറയിൽ...

നടത്തറയിൽ അപകടക്കെണിയായി കുഴികൾ

text_fields
bookmark_border
നടത്തറയിൽ അപകടക്കെണിയായി കുഴികൾ
cancel
നടത്തറ: നടത്തറ-നെല്ലിക്കുന്ന് റോഡിന്‍റെ വീതികൂട്ടാൻ വേണ്ടി ഇരുവശത്തും കുഴിയെടുത്തത്​ ഭീഷണിയായി​. ചില സ്ഥലങ്ങളില്‍ ഇവ മൂടാത്തതിനാൽ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം പതിവാണ്​. ആറ് മാസം മുമ്പ്​ പൈപ്പിടാന്‍ വേണ്ടി വാട്ടര്‍ അതോറിറ്റി റോഡിന്‍റെ ഇരുവശവും കുഴിച്ചിരുന്നു. ഇത് മണ്ണിട്ട് മൂടി. എന്നാല്‍, ഇതിന് മുകളില്‍ ടാറിങ്​ നടത്തിയിരുന്നില്ല. ഇപ്പോള്‍ റോഡ് വീതികൂട്ടാൻ റോഡിന്‍റെ ഇരുവശവും താഴ്ത്തി. ഇവിടെ ആദ്യം വലിയ മെറ്റലും മുകളില്‍ ചെറിയ മെറ്റലും വിരിച്ച ശേഷം ടാറിങ് നടത്തുകയാണ്. എന്നാല്‍, റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ പൊട്ടിയ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് മെറ്റല്‍ വിരിക്കുന്നത്. ഇതുമൂലം രാത്രി പോകുന്ന വാഹനങ്ങള്‍ കുഴികളില്‍ വീഴുകയാണ്. കഴിഞ്ഞ ദിവസവും രണ്ട് വാഹനങ്ങള്‍ വീണു. ആര്‍ക്കും പരിക്കില്ല. ഇവിടെ സൂചന ബോര്‍ഡ് സ്ഥാപിക്കുകയോ അടയാളപ്പെടുത്തുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story