Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലക്കരയിൽ കാട്ടാന...

ചേലക്കരയിൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
ചേലക്കരയിൽ കാട്ടാന കൃഷി നശിപ്പിച്ചു
cancel
ചേലക്കര: തോട്ടേക്കോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മച്ചാട് വനമേഖലയോട് ചേർന്ന പറയൻചിറ ഭാഗത്തുള്ള വാഴത്തോട്ടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാന എത്തുന്നത്. കുലച്ചുനിന്ന ഇരുനൂറ്റമ്പതോളം നേന്ത്ര വാഴകളാണ് നശിപ്പിച്ചത്. പോണാട്ടിൽ വേണുഗോപാൽ, താഴത്തേക്കളം രാമൻ, മൂച്ചിക്കൽ ജയൻ, വടക്കേക്കര ഹരിദാസ് എന്നിവരുടെ കൃഷിയാണ് നശിച്ചത്. 75,000 രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു. വനപാലകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കാട്ടാനകൾ ഇനിയും എത്തുമെന്ന ഭീതിയിലാണ് കർഷകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story