Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:49 AM IST Updated On
date_range 15 Jun 2022 5:49 AM ISTഗതാഗത പരിഷ്കാരത്തിനെതിരെ പ്രതിഷേധം; പൂക്കോട്ടുംപാടത്ത് ഗതാഗത നിർദേശക സമിതി യോഗം
text_fieldsbookmark_border
പൂക്കോട്ടുംപാടം: വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കാനായി പൂക്കോട്ടുംപാടം ഹൈസ്കൂൾ റോഡിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ട്രാഫിക് നിർദേശക സമിതി യോഗം ചേർന്നു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മുന്നറിയിപ്പില്ലാതെ ഗതാഗത പരിഷ്കാരം നടപ്പാക്കി സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റൂട്ട് തിരിച്ചുവിടുകയും ചെയ്ത സംഭവത്തിൽ കുത്തനെയുള്ള ബദൽ റോഡിലൂടെ ബസ് സർവിസ് നടത്താൻ കഴിയില്ലെന്നും ബസ് ഓപറേറ്റേഴ്സ് താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അനിൽ യു.കെ.ബി പ്രതികരിച്ചു. നിലവിലെ ഗതാഗത പരിഷ്കാരത്തോട് യോജിക്കുന്നില്ലെന്ന് ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളും വ്യക്തമാക്കി. തുടർന്നുനടന്ന ചർച്ചയിൽ ഗതാഗതം പൂർണമായി തടയുന്നത് ഒഴിവാക്കുകയും വൈകീട്ട് മൂന്നരമുതൽ ഹൈസ്കൂൾ റോഡിൽ നാലരവരെ വൺവേ സംവിധാനം നടപ്പാക്കും. സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷക്കായി കൂടുതൽ അധ്യാപകരെയും ട്രോമാകെയർ പൊലീസ് വളൻറിയർമാരുടെയും സേവനം ഉപ യോഗപ്പെടുത്തും. സ്കൂളിന് സമീപത്ത് തരിശായി കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കാട് വെട്ടിമാറ്റാനും പൊലീസ് വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തെ കാടുവെട്ടി മാറ്റും. ടി.കെ കോളനി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ വൈകീട്ട് മൂന്നര മുതൽ നാലര വരെ വീട്ടിക്കുന്ന് വഴി നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയിലേക്ക് വഴി തിരിച്ചുവിടും. തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ കൈകൊണ്ടത്. സ്കൂൾ സമയത്ത് ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുകയും വാഹനങ്ങൾ പിടികൂടി നിയമ നടപടികൾ സ്വീകരിക്കുമെന്നും പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ സി.എൻ. സുകുമാരൻ പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റ് അനിത രാജു, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. അനീഷ്, അബ്ദുൽ ഹമീദ് ലബ്ബ, പഞ്ചായത്ത് അംഗം സി. സത്യൻ, സെക്രട്ടറി പി.ബി. ഷാജു, പൊലീസ് ഇൻസ്പെപെക്ടർ സി.എൻ. സുകുമാരൻ, വില്ലേജ് ഓഫിസർ കെ.കെ. രാജൻ, സ്കൂൾ പ്രധാനാധ്യാപകൻ മുജീബ്, ഓട്ടോതൊഴിലാളികളായ പുലരി ഹുസൈൻ, അജേഷ് പാട്ടക്കരിമ്പ്, കെ. അൻവർ, ബസ് ഓപറേറ്റേഴ്സ് താലൂക്ക് പ്രസിഡന്റ് മയമാലി നവനീത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഫോട്ടോppm1 പൂക്കോട്ടുംപാടത്ത് നടന്ന ഗതാഗത നിർദേശക സമിതി യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
