Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:48 AM IST Updated On
date_range 15 Jun 2022 5:48 AM ISTപരിസ്ഥിതി ലോല പ്രദേശങ്ങൾ: കോടതി വിധി മറികടക്കാൻ ഒറ്റക്കെട്ടായി നിൽക്കണം -സി.പി.എം
text_fieldsbookmark_border
കാളികാവ്: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധിയെ മറികടക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും പാർലമെന്റ്, രാജ്യസഭാ അംഗങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുൻപന്തിയിൽ സി.പി.എമ്മും ഉണ്ടാവുമെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. പരിസ്ഥിതിലോല മേഖലയിൽനിന്ന് ജനവാസ കാർഷിക മേഖലകളെ ഒഴിവാക്കുക, സുപ്രീം കോടതി വിധി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടൂർ ഏരിയ സെക്രട്ടറി വി.എം. മുഹമ്മദ് റസാഖ് അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് വി.എം. ഷൗക്കത്ത്, നിലമ്പൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ചുമതലയുള്ള പി. ശിവാത്മജൻ, കെ.കെ. ജെയിംസ് എന്നിവർ സംസാരിച്ചു. kkv paristhidhi.jpg പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കാർഷിക മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കൺവെൻഷൻ കാളികാവിൽ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
