Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കരുളായി: വൈദ്യുതി സെക്ഷൻ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ ചെട്ടി, മുണ്ടക്കുളം, വരക്കുളം, പനിച്ചോല ട്രാൻസ്ഫോർമറിന് കീഴിൽ ഭാഗികമായും വാസുപ്പടി, ഭൂമിക്കുത്ത് കോളനി, ഡിസംബർ കോളനി, നെടുങ്കയം, വാരിക്കൽ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ പൂർണമായും . കെ.ജെ.യു ഖുർആൻ കോഴ്സ് തുടങ്ങി എടവണ്ണ: കേരള ജംഇയ്യതുൽ ഉലമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആനിക് റിസർച് ആൻഡ് അവെർനെസ് (ഇഖ്​റ) കോഴ്സിന് തുടക്കം കുറിച്ചു. എടവണ്ണ ജാമിഅ നദ്‌വിയ്യയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. സൗദി എംബസി കൾചറൽ അറ്റാഷെ ബദർ അൽ അനസി ലോഞ്ചിങ് നിർവഹിച്ചു. കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ, ജാമിഅ നദ്‌വിയ്യ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ് നൂർഷ, ജാമിഅ നദ്‌വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, ഇഖ്‌റ കോഴ്സ് കോഓഡിനേറ്റർ ഖുദ്റത്തുല്ല നദ്‌വി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം.ടി. അബ്ദുസമദ് സുല്ലമി, സലീം സുല്ലമി, എം.എം. നദ്‌വി, ഡോ. ഫസലുല്ല, അബ്ദുറഹ്മാൻ മദീനി, ജാമിഅ നദ്‌വിയ്യ പ്രിൻസിപ്പൽ അഹമദ് അനസ് മൗലവി, ഷുക്കൂർ സ്വലാഹി എന്നിവർ സംബന്ധിച്ചു. edavanna photo കേരള ജംഇയ്യതുൽ ഉലമയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആനിക് റിസർച് ആൻഡ് അവെർനെസ് (ഇഖ്​റ) കോഴ്​സ്​ സൗദി എംബസി കൾചറൽ അറ്റാഷെ ബദർ അൽ അനസി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story