Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:48 AM IST Updated On
date_range 15 Jun 2022 5:48 AM IST'ഹർത്താൽ: വ്യാപാരമേഖലയെ ഒഴിവാക്കണം'
text_fieldsbookmark_border
എടക്കര: ബഫര്‍ സോണിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ വ്യാഴാഴ്ച നടക്കുന്ന ഹര്‍ത്താല്‍ ന്യായമാണെങ്കിലും പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിന് ശേഷം സ്കൂളുകള്‍ തുറന്ന് വീണ്ടും കോവിഡ് വ്യാപനസാധ്യത ആശങ്ക പടര്‍ത്തുന്നു. ജില്ല ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ചങ്കരത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിനോദ് പി. മേനോന്‍, എന്‍. അബ്ദുല്‍ മജീദ്, കെ. സഫറുല്ല, അനില്‍ ലൈലാക്ക്, ടോമി ചെഞ്ചേരി, ടി.ടി. നാസര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story