Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംരക്ഷണവും...

സംരക്ഷണവും അറ്റകുറ്റപ്പണിയും ഇല്ലാതെ കോഴിക്കോട്-പാലക്കാട്‌ ദേശീയപാത

text_fields
bookmark_border
പെരിന്തൽമണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാത കേന്ദ്രസർക്കാർ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ) ഏറ്റെടുത്തെങ്കിലും നിലവിലെ പാതയുടെ നവീകരണവും അറ്റകുറ്റപ്പണിയും അനിശ്ചിതത്വത്തിൽ. സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തിലെ ജീവനക്കാരെയും എൻജിനീയർമാരെയും വർക്ക് അറേൻജ്​മെന്‍റിൽ പ്രത്യേക വിഭാഗമാക്കി നിയമിച്ചാണ് പാതയുടെ അറ്റകുറ്റപ്പണിയും സംരക്ഷണവും നിർവഹിച്ചുവന്നത്. എന്നാൽ, രണ്ടുവർഷമായി ഇത്തരത്തിൽ പുതിയ പദ്ധതികളില്ല. മാത്രമല്ല, പാത കൈമാറ്റത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നൽകിയ എസ്റ്റിമേറ്റുകളൊന്നും വെളിച്ചം കാണാതെ കിടക്കുകയാണ്. രാമനാട്ടുകര മുതൽ കരിങ്കല്ലത്താണി വരെ പെരിന്തൽമണ്ണയിലെ സബ് ഡിവിഷനൽ ഓഫിസിനായിരുന്നു ചുമതല. ഇവിടുത്തെ എൻജിനീയർമാരെയും ഓവർസിയർമാരെയും ഇതിനകം പലയിടത്തേക്ക്​ മാറ്റി. പാതയുടെ കൈമാറ്റം രേഖാപരമായി നടന്നെങ്കിലും സംരക്ഷണം എൻ.എച്ച്.എ നിർവഹിച്ചു തുടങ്ങിയിട്ടില്ല. കോഴിക്കോടുനിന്ന്​ പാലക്കാടുവരെ നഗരപ്രദേശങ്ങൾ ഒഴിവാക്കി ഗ്രീൻഫീൽഡ് വരുന്നുണ്ട്. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ പാത എൻ.എച്ച്.എ ഏറ്റെടുത്തത്. ഓരാടംപാലം, മണലുംപുറം പാലങ്ങളും വിസ്മൃതിയിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത 966ൽ പതിറ്റാണ്ടുകളായി അപകടക്കെണിയായി തുടരുന്ന അങ്ങാടിപ്പുറം ഓരാടംപാലവും പാലക്കാട് ജില്ല അതിർത്തിയോട് ചേർന്ന് നാട്ടുകൽ മണലുംപുറം പാലവും പൊളിച്ച് പുതുക്കി നിർമിക്കാൻ നൽകിയ എസ്റ്റിമേറ്റ്​ അഞ്ചുവർഷത്തോളമായി ഫയലിൽ. എൻ.എച്ച്.എ ഏറ്റെടുത്തതോടെ ഇവയുടെ പുനർനിർമാണം സമീപകാലത്ത് നടക്കാത്ത സ്ഥിതിയായി. ഓരാടംപാലം പുതുക്കിനിർമിക്കാൻ മുഴുവൻ നടപടിയും പൂർത്തിയായിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികൾ പലവട്ടം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. വെള്ളപ്പൊക്കദുരിതം വിലയിരുത്താനെത്തിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഓരാടംപാലം പുതുക്കിനിർമിക്കാൻ അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ നിർദേശിച്ചത്. ഇതുപ്രകാരം അഞ്ചു കോടിയോളം മതിപ്പുചെലവ്​ കണക്കാക്കുന്ന എസ്റ്റിമേറ്റാണ് 2019 ആദ്യത്തിൽ നൽകിയത്. മൂന്നു വർഷം മുമ്പ് രാമനാട്ടുകര മുതൽ പാലക്കാട് വരെയുള്ള ഭാഗം റീച്ചുകളായി നവീകരിച്ചപ്പോഴും പാലങ്ങളുടെ പുതുക്കിപ്പണി നടന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story