Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTഅലനല്ലൂരിൽ കാർ ലോറികളിലിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
text_fieldsbookmark_border
അലനല്ലൂരിൽ കാർ ലോറികളിലിടിച്ച് രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക് അലനല്ലൂര്‍: കുമരംപുത്തുർ-ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാർ ലോറികളിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കരിമ്പുഴ വാക്കടപ്പുറം കള്ളിവളപ്പില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷാജഹാന്‍ (37), ഫസീല (23) എന്നിവരാണ് മരിച്ചത്. ഫൗസിയക്ക് (24) പരിക്കേൽക്കുകയും ചെയ്തു. മരിച്ച ഷാജഹാന്‍റെ സഹോദരി നജ്മുസമാലിന്‍റെ മക്കളാണ് ഫസീലയും ഫൗസിയയും. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അലനല്ലൂർ പള്ളിപ്പടിയിലായിരുന്നു അപകടം. വാക്കടപ്പുറത്തുനിന്ന് അലനല്ലൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കാർ മേലാറ്റൂര്‍ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലെ പല്ലടത്തേക്ക് പോവുകയായിരുന്ന മിനി ലോറിയുമായും അലനല്ലൂരിലേക്ക് വരുകയായിരുന്ന ടിപ്പർ ലോറിയുമായും ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റവരെ ഉടന്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാജഹാനും ഫസീലയും മരിച്ചു. സംഭവസമയത്തെത്തിയ സ്വകാര്യബസിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഫ്സത്ത് ഷാജഹാന്‍റെ ഭാര്യയും ഹർഷിദ്, ഹബീബ, ഷാദിയ എന്നിവർ മക്കളുമാണ്. മുഹമ്മദ് ഷനിലാണ് ഫസീലയുടെ ഭർത്താവ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വാക്കടപ്പുറം റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഫോട്ടോ: ഷാജഹാൻ, ഫസീല. OBIT ALN 1 SHAJAHAN 37. OBIT ALN 1 Faseela 23. ഫോട്ടോ: അലനല്ലൂർ പള്ളിപ്പടിയിൽ വാഹനാപകടത്തിൽ തകർന്ന കാർ PEW ALN 1 Car accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
