Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുള്ളിക്കാട്...

ചുള്ളിക്കാട് അംഗൻവാടിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാവുന്നു

text_fields
bookmark_border
ചുള്ളിക്കാട് അംഗൻവാടിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാവുന്നു
cancel
കെട്ടിടത്തിന്​ ശിലയിട്ടു കാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്ത് 15ാം വാർഡ് . ചുള്ളിക്കാട് നടന്ന ചടങ്ങിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കെട്ടിടത്തിന് തറക്കല്ലിട്ടു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. അവിഞ്ഞിക്കാട്ട് മനക്കൽ നാരായണൻ ഭട്ടതിരിപ്പാട്, ശ്രീദേവി അന്തർജനം എന്നിവരുടെ കുടുംബമാണ് സൗജന്യമായി മൂന്ന് സെന്‍റ്​ സ്ഥലം വിട്ടുനൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. സജ്ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.പി. കുഞ്ഞിമുഹമ്മദ്, വാർഡ് അംഗം സജിത നന്നേങ്ങാടൻ, ടി.വി. റാബിയ, കാടാമ്പുഴ മൂസ ഹാജി, വി. മധുസൂദനൻ, വി.കെ. ഷെഫീഖ്, എ.പി. മൊയ്തീൻകുട്ടി, അബൂബക്കർ തുറക്കൽ, മുസ്തഫ ഹാജി അയനിക്കുന്നൻ, ഐ.സി.സി.എസ് സൂപ്പർവൈസർ സൈനബ, സി.ഡി.എസ് ചെയർപേഴ്സൻ ഖദീജത്തുൽ കുബ്റ, പാവുട്ടിമന രാമൻ നമ്പൂതിരി, ജുനൈദ് പാമ്പലത്ത് എന്നിവർ സംബന്ധിച്ചു. MP VNCY 5 Chullikad Anganvadi.jpg മാറാക്കര ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ചുള്ളിക്കാട് അംഗൻവാടിയുടെ ശിലാസ്ഥാപനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story