Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:38 AM IST Updated On
date_range 15 Jun 2022 5:38 AM ISTനിയന്ത്രണം നഷ്ടപ്പെട്ട വാനിടിച്ച് ആറ് പേർക്ക് പരിക്ക്
text_fieldsbookmark_border
എടപ്പാൾ: . റോഡ് മുറിച്ചു കടക്കുന്നവരെയാണ് വാൻ ഇടിച്ചത്. കാവിൽപടി സ്വദേശി ടി.എ. ഖാദർ (55), കാഞ്ഞിരകുറ്റി ചെമ്പൻകുളങ്ങര ഫിറോസ് (17), തൃക്കണാപുരം പുല്ലൂണി പറമ്പിൽ ആനന്ദ് (17), തലമുണ്ട സ്വദേശി ഖദീജ (34), ഷാജിറ (32), ഇഷ ഷെന്ന എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഖാദറിനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എടപ്പാൾ-കുറ്റിപ്പുറം റോഡിൽ എമിറേറ്റ്സ് മാളിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. കാറിലിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു എടപ്പാൾ: കാറിലിടിച്ച് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ നടുവട്ടം കണ്ണഞ്ചിറ ഇറക്കത്തിലാണ് അപകടം. വാഹനം ഓടിച്ചിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ചരക്ക് കയറ്റി വന്ന ലോറി എടപ്പാളിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. ലോറി നടുറോഡിൽ മറിഞ്ഞതോടെ സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചങ്ങരംകുളം പൊലീസും പൊന്നാനി ഫയർഫോഴ്സും ട്രോമകെയർ അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. MP EDPL എടപ്പാൾ കണ്ണഞ്ചിറയിൽ അപകടത്തിൽപ്പെട്ട ലോറി റോഡിൽനിന്ന് മാറ്റുന്നു Photo 2 Mp EDP L സംസ്ഥാനപാതയിൽ ഗതാഗത തടസ്സം നേരിട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
