Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:38 AM IST Updated On
date_range 15 Jun 2022 5:38 AM ISTക്വാറിയിൽ രണ്ടു പേരുടെ മരണം; സ്ഥലമുടമ അറസ്റ്റില്‍
text_fieldsbookmark_border
അനധികൃത ക്വാറികൾക്കെതിരെ കർശന നടപടി കൊണ്ടോട്ടി: അരിമ്പ്ര മലയിലെ കരിങ്കല്‍ ക്വാറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥലമുടമ പൂക്കോട്ടൂര്‍ വെള്ളൂര്‍ മന്നത്തൊടി കുഞ്ഞിമുഹമ്മദാണ് (കുഞ്ഞിപ്പു-74) അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്വാറി നടത്തിപ്പിന് തമിഴ്‌നാട് സ്വദേശിക്ക് താത്കാലികമായി ഇയാള്‍ സ്ഥലം വിട്ടുനല്‍കിയതായിരുന്നു. തിങ്കളാഴ്ചയാണ് ക്വാറിയില്‍ ഖനനത്തിനിടെയുണ്ടായ അപകടത്തില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി കുമാര്‍ (42), ബംഗാള്‍ സ്വദേശി സുഭാഷ് (45) എന്നിവർ മരിച്ചത്. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ കുമാറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും സുഭാഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരേയും മറ്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസും റവന്യൂ വകുപ്പും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story