Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജ്​ ഗേറ്റ്​ പൂട്ടി...

കോളജ്​ ഗേറ്റ്​ പൂട്ടി വിദ്യാർഥികളുടെ പ്രതിഷേധം

text_fields
bookmark_border
കോളജ്​ ഗേറ്റ്​ പൂട്ടി വിദ്യാർഥികളുടെ പ്രതിഷേധം
cancel
ചങ്ങരംകുളം: വളയംകുളത്തെ കോളജിൽ ഗേറ്റ്​ പൂട്ടി അവസാനവർഷ വിദ്യാർഥികളുടെ പ്രതിഷേധം. യൂനിഫോം അപ്രതീക്ഷിതമായി മാറ്റിയെന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ക്ലാസ്​ നടന്നുകൊണ്ടിരിക്കെ കുട്ടികളെ പുറത്തിറക്കി ഗേറ്റ്​ പൂട്ടിയിട്ടാണ് പ്രതിഷേധിച്ചത്. ചങ്ങരംകുളം പൊലീസെത്തി ഗേറ്റ്​ തുറന്നെങ്കിലും മുന്നൂറോളം വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ച്​ പ്രതിഷേധിച്ചു. കാന്‍റീനില്ല, സ്പോർട്സിൽ കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിലും പരിശീലനസൗകര്യങ്ങളില്ല, ടോയ്​ലറ്റുകൾ വൃത്തിഹീന അവസ്ഥയിലാണ് തുടങ്ങിയ പരാതികൾക്ക് ഇതുവരെ പരിഹാരം കണ്ടില്ലെന്ന്​ വിദ്യാർഥികൾ ആരോപിച്ചു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയാണ് അപ്രതീക്ഷിതമായി യൂനിഫോം കളർ മാറ്റണമെന്ന നിർദേശം നൽകിയതെന്നും അവർ പറഞ്ഞു. പരാതി പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും സമരം തുടരാണ് വിദ്യാർഥികളുടെ തീരുമാനം. ഫോട്ടോ വളയംകുളം കോളജിൽ ഗേറ്റ്​ പൂട്ടി വിദ്യാർഥികളുടെ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story