Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലയും മറ്റു...

ആലയും മറ്റു സംവിധാനങ്ങളും തയാർ; പൊന്നാനിയിൽ കന്നുകാലികൾ വിഹരിക്കുന്നത്​ തെരുവിൽ തന്നെ

text_fields
bookmark_border
ആലയും മറ്റു സംവിധാനങ്ങളും തയാർ; പൊന്നാനിയിൽ കന്നുകാലികൾ വിഹരിക്കുന്നത്​ തെരുവിൽ തന്നെ
cancel
പൊന്നാനി: തെരുവിൽ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനായി പൊന്നാനി നഗരസഭ ഉറൂബ് മൃഗാശുപത്രി കോമ്പൗണ്ടിൽ ആല നിർമിച്ചിട്ടും കന്നുകാലികളെ പിടിക്കാൻ തൊഴിലാളികളെ ഏർപ്പാടാക്കിയിട്ടും നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നിഷ്ക്രിയത്വം മൂലം കന്നുകാലികൾ തെരുവുകളിൽ വിഹരിക്കുന്നു. രാപ്പകൽ ഭേദമില്ലാതെ നടുറോഡിലൂടെ അലയുന്ന കന്നുകാലികളെക്കൊണ്ട്​ യാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്. പൊന്നാനി ബസ് സ്റ്റാൻഡിലും ടൗണിലും ഉൾപ്പെടെ കന്നുകാലികൾ കൂട്ടമായി സഞ്ചരിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പൊതുജനങ്ങളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭ രണ്ട് മാസം മുമ്പ് മൃഗാശുപത്രിയിൽ കന്നുകാലികളെ കെട്ടിയിടാനുള്ള ആല നിർമിച്ചത്. കൂടാതെ കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് ടെൻഡർ വിളിച്ച് തൊഴിലാളികളെയും നിയമിച്ചിരുന്നു. എന്നാൽ, കന്നുകാലികളെ തെരുവിൽനിന്ന് പിടികൂടുന്നതിന് നേതൃത്വം നൽകേണ്ട ആരോഗ്യവിഭാഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതാണ് കന്നുകാലി ശല്യം വർധിക്കാനിടയാക്കുന്നത്. തെരുവിൽനിന്ന്​ കന്നുകാലികളെ കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് ആരോഗ്യ വിഭാഗം തടിയൂരുന്നത്. ആരോഗ്യവിഭാഗത്തിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കന്നുകാലികളെ പിടിച്ചുകെട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പൊന്നാനി നഗരം കമ്മിറ്റി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് നിവേദനം നൽകി. എ. സിദ്ദിമോൻ, ജാബിർ, മുജീബ്, കെ.ആർ. നാസർ, അനൂപ് എന്നിവരാണ് നിവേദനം നൽകിയത് PNN1 തെരുവിൽ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ പൊന്നാനി നഗരസഭ തയാറാക്കിയ ആല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story