Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:29 AM IST Updated On
date_range 15 Jun 2022 5:29 AM ISTകരിദിനം ആചരിച്ചു
text_fieldsbookmark_border
മുഖ്യമന്ത്രിയെ പരസ്യവിചാരണ നടത്തി അഴിമതി മുഖ്യൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെ ശക്തമായ പ്രതിഷേധം ജില്ലാ വ്യാപകമായി സംഘടിപ്പിച്ചു. കെ.പി.സി.സി ഓഫീസ് അക്രമിക്കുകയും,എ കെ ആൻ്റണിയുടെ കാർ തകർക്കുകയും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകളും, സ്തൂപങ്ങളും,കൊടികളും, നശിപ്പിക്കുകയും ചെയ്ത സിപിഎം നടപടി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തൃശ്ശൂർ ജില്ലയിൽ ചാലക്കുടി പനമ്പിള്ളി സ്മാരകമന്ദിരം,ആമ്പല്ലൂർ കോൺഗ്രസ് ഓഫീസ് , ഒല്ലൂരിലെ സ്തൂപങ്ങളും, കൊടിമരങ്ങളും, ചാവക്കാട്,എളവള്ളി,വടൂക്കര,തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ അക്രമങ്ങൾ നടന്നിട്ടുണ്ട്. സംസ്ഥാനവ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത കരി ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ 110 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും, പ്രതീകാത്മകമായി മുഖ്യമന്ത്രിയെ പരസ്യ വിചാരണ ചെയ്യുകയും ചെയ്തതായി ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ അറിയിച്ചു. dcctsr@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story