Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:47 AM IST Updated On
date_range 14 Jun 2022 5:47 AM ISTസ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നില്‍ ബി.ജെ.പി -യെച്ചൂരി
text_fieldsbookmark_border
തൃശൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതര സർക്കാറുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. ഇത് പകല്‍പോലെ വ്യക്തമാണ്. ഇടത് സർക്കാറിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തുള്ള വിവാദമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കുന്നത് തടയാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല. അങ്ങനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു. പ്രതിപക്ഷത്തിന്റെ നിലപാട് അപലപനീയമാണ്. സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും യെച്ചൂരി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story