Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:42 AM IST Updated On
date_range 14 Jun 2022 5:42 AM ISTവേദഗ്രന്ഥങ്ങളെ നിന്ദിക്കാൻ ശ്രമിക്കുന്നവരോട് സംവാദം നടത്തണം- സൗദി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി
text_fieldsbookmark_border
എടവണ്ണ: വേദഗ്രന്ഥങ്ങളേയും മഹദ് വ്യക്തികളെയും അപഹസിക്കാൻ ശ്രമിക്കുന്നവരോട് വൈജ്ഞാനികസംവാദം നടത്തണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന സമിതി സൗദി എംബസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ദി മെസേജ്' ബോധവത്കരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എമ്മിന് കീഴിലെ പള്ളികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള മലയാളം, ഇംഗ്ലീഷ് ഖുർആൻ വിവരണം ചടങ്ങിൽ കൈമാറി. ജാമിഅ നദ് വിയയിൽ ആരംഭിക്കുന്ന ഖുർആൻ ഗവേഷണ കോഴ്‌സിന്റെ ലോഞ്ചിങ് അദ്ദേഹം നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, ഡോ. എ.ഐ. അബ്ദുൽ മജീദ്, എം.ടി. അബ്ദുസമദ്, സലീം സുല്ലമി, എം.എം. നദ്വി, ഡോ. ഫസലുല്ല, അബ്ദുറഹ്മാൻ മദീനി, ആദിൽ അത്വീഫ്, അഹമദ് അനസ്, ഷുക്കൂർ സ്വലാഹി എന്നിവർ സംസാരിച്ചു. mn edvn mpg KNM NEWS 'ദി മെസേജ്' ബോധവത്കരണത്തിന്റെ ഉദ്ഘാടനം സൗദി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
